തമലത്ത് പട്ടാപകല്‍ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

തിരുവനന്തപുരം: തമലത്ത് പട്ടാപകല്‍ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. വൈകിട്ട് നാല് മണിക്ക് സംസാര ശേഷിയില്ലാത്ത അമ്മയെ കത്തി കാട്ടി പേടിപ്പിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുളിമുറിയില്‍ നിന്ന് ഇറങ്ങി വന്ന അമ്മ കണ്ടത് രണ്ട് പേര് ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതാണ്.

പെട്ടന്ന് കുട്ടിയെ അമ്മ പിടിച്ച് വലിച്ചു. ഈ സമയം കുട്ടിയെ പിടിച്ചിരുന്ന പ്രതി അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും സംഭവ സമയത്ത് അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് പിടി വിടാതായതോടെ മതിലിന്റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു പ്രതി മുളകുപ്പൊടി എറിഞ്ഞു രക്ഷപ്പെട്ടുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് കരമന പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ രാവിലെ സ്‌കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു.

Comments are closed.