Ultimate magazine theme for WordPress.

തന്റെ ആശയങ്ങള്‍ക്ക് ഇപ്പോഴും പാര്‍ട്ടി നേതാക്കളുടെ പൂര്‍ണ പിന്തുണയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ലോക്‌സഭയില്‍ എംപിമാരുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്ന രാഹുല്‍ ഗാന്ധി അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ കൊണ്ടു ബിജെപിയെ നേരിടാനാവില്ലെന്നും തന്റെ ആശയങ്ങള്‍ക്ക് ഇപ്പോഴും പാര്‍ട്ടി നേതാക്കളുടെ പൂര്‍ണ പിന്തുണയില്ലെന്നും അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രസിഡന്റ് പദവിയിലേക്കു താനില്ലെന്നു സൂചിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാന്‍ ആശയപരമായ സമരമാണു കോണ്‍ഗ്രസ് നയിക്കേണ്ടതെന്നും അതിന്റെ മുന്‍നിരയില്‍ അവസാനശ്വാസം വരെ താനുണ്ടാവുമെന്നും രാഹുല്‍ വ്യക്തമാക്കി. കൂടാതെ ബിജെപിയെ നേരിടാന്‍ എന്താണു ചെയ്യേണ്ടതെന്നു തനിക്കറിയാമെങ്കിലും പാര്‍ട്ടി ആശയക്കുഴപ്പത്തിലാണ്. സമരം ഏതു രീതിയില്‍ വേണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഏകാഭിപ്രായമില്ല. ഈ രീതിയില്‍ പാര്‍ട്ടിയെ നയിക്കാനില്ല. ആശയപരവും തീവ്രവുമായ സമരരീതിയാണു വേണ്ടത്. ചിലര്‍ നടത്തുന്ന അഡ്ജസ്റ്റ്‌മെന്റ് സമരം കൊണ്ടു കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

Comments are closed.