ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി ; ഒരാഴ്ചയ്ക്കിടെ 4600 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

റോം: ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി. 24 മണിക്കൂറിനിടെ 49 പേരാണ് കൊറോണ രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. അതേസമയം ഇറ്റലിയില്‍ ഒരാഴ്ചയ്ക്കിടെ 4600 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ചൈനയില്‍ മാത്രം 3015 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാനില്‍ 24 മണിക്കൂറിനിടെ 1200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 124 പേരാണ് രോഗം ബാധിച്ച് ഇറാനില്‍ മരിച്ചത്.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു ലക്ഷത്തിലധികം പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. എന്നാല്‍ വത്തിക്കാനിലും, സെര്‍ബിയയിലും, സ്ലോവാക്കിയയിലും പെറുവിലും കൊവിഡ്19 ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ 80 വയസ്സുകാരന്‍ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണം രണ്ടായി. വെള്ളിയാഴ്ച മാത്രം 200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്രാന്‍സില്‍ ചിലയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Comments are closed.