Ultimate magazine theme for WordPress.

ഇറ്റലിയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെയും രണ്ട് ബന്ധുക്കളെയും ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് പനിയും ജലദോഷവുമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൊറോണ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള ഇവരുടെ രക്തസാമ്പിളുകള്‍ ആലപ്പുഴ, പൂന വൈ റോളജി ലാബുകളിലേക്ക് അയച്ചു.

അതേസമയം കഴിഞ്ഞ ദിവസം കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇറ്റലിയില്‍ നിന്നെത്തിയ 19 കാരിക്ക് വൈറസ് ബാധയില്ലാത്തതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിദ്യാര്‍ത്ഥിനി വീട്ടില്‍ നിരീക്ഷണത്തിലാണുള്ളത്. എന്നാല്‍റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികള്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തു എന്ന രീതിയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസ് എടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Comments are closed.