എല്ലാ സര്‍വകലാശാലകളും നിയമം അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം : ഗവര്‍ണര്‍

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതികരിച്ച ഗവര്‍ണര്‍ നിയമം ലംഘിച്ചു കൊണ്ടാകാരുത് ആളുകളുടെ പരാതികള്‍ പരിഹരിക്കേണ്ടതെന്നും അതിന് നിയമപരമായ മാര്‍ഗങ്ങള്‍ ഉണ്ട്. എല്ലാ സര്‍വകലാശാലകളും നിയമം അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കണം.

ഇക്കാര്യത്തില്‍ നേരത്തെ തന്നെ സര്‍വകലാശാലകള്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയിരുന്നതാണെന്നും വ്യക്തമാക്കി. കൂടാതെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്ല പ്രതിച്ഛായ ആണുള്ളത്. സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിലെ റിപ്പോര്‍ട്ട് ആര്‍ക്കും എതിരല്ല. എല്ലാവരും നിയമം അനുസരിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രമുള്ള നടപടികളാണ് ഇതെല്ലാമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Comments are closed.