കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് രണ്ട് കൈത്തോക്കുകളും ആറ് തിരകളും കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്നും തുരുമ്പെടുത്ത് ദ്രവിച്ച നിലവിലുള്ള രണ്ട് കൈത്തോക്കുകളും ആറ് തിരകളും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് റോഡിന്റെ അരികില്‍ കേബിളിടുന്നതിനായി കുഴി എടുക്കുന്ന തൊഴിലാളികളാണ് തോക്കുകള്‍ കണ്ടത്.

അതേസമയം കണ്ടെത്തിയ തോക്കുകള്‍ക്ക് നല്ല പഴക്കമുണ്ട്. അടുത്ത കാലത്തതൊന്നും തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Comments are closed.