പുല്‍വാമ ഭീകരാക്രമണ കേസില്‍ ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഫോടക വസ്തുക്കള്‍ വാങ്ങിയ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണ കേസില്‍ ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഫോടക വസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയ ആള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ശ്രീനഗറില്‍ നിന്നുള്ള വൈസ് ഉള്‍ ഇസ്ളാം എന്ന 19 കാരനും പുല്‍വാമയില്‍ നിന്നുള്ള 32 കാരന്‍ അബ്ബാസ് റാതറുമാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.

ആമസോണ്‍ വഴി ഓണ്‍ലൈനിലൂടെ ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ രാസവസ്തുക്കളും ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതെന്ന് 19 കാരന്‍ ഇസ്ളാമും ഇത് പിന്നീട് ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ക്ക് നല്‍കിയതായും മൊഴി നല്‍കി. അതേസമയം 2018 ഏപ്രില്‍ മെയ് മാസങ്ങളില്‍ കശ്മീരില്‍ എത്തിയ തീവ്രവാദി സംഘടനയുടെ ഐഇഡി സ്പെഷ്യലിസ്റ്റായ മൊഹമ്മദ് ഉമറിന് താമസ സൗകര്യം ചെയ്തു കൊടുത്തത് ജെയ്ഷ് ഇ മുഹമ്മദിന്റെ പഴയ പ്രവര്‍ത്തകനായ റാതറാണ്.

ഇയാള്‍ക്കൊപ്പം ചാവേര്‍, ആദില്‍ അഹമ്മദ് ദര്‍, സമര്‍ അഹമദ് ദര്‍ പാകിസ്താന്‍കാരന്‍ കമ്രാന്‍ എന്നിവര്‍ക്കും റാതര്‍ ഇടം നല്‍കിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച റാതറിനെയും ഇസ്ളാമിനെയും എന്‍ഐഎ ജമ്മുവിലെ പ്രത്യേക കോടതിക്ക് മുമ്പാകെ ഹാജരാക്കുന്നതാണ്. അതേസമയം ചാവേര്‍ ആക്രമണത്തിന് മുമ്പ് പാകിസ്താന്‍ തീവ്രവാദി സംഘടന പുറത്തുവിട്ട ആദിലിന്റെ വീഡിയോ ചിത്രീകരിച്ചത് താരിഖ് അഹമ്മദ് ഷായുടെ വീട്ടില്‍ നിന്നുമാണ്.

പുല്‍വാമ സ്വദേശിയായ ഒരു ഫര്‍ണീച്ചര്‍ വ്യാപാരിയ 22 കാരന്‍ ഷഖീര്‍ ബാഷിര്‍ മാഗ്രേ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് കേസ് മുന്നോട്ടുപോയത്. എന്നാല്‍ ആദിലിന് വേണ്ട സഹായവും തങ്ങാനുള്ള സൗകര്യവും മാഗ്രേ ആയിരുന്നു ചെയ്തു കൊടുത്തത്. 2018 പകുതിയോടെ പാക് ഭീഷരന്‍ മൊഹമ്മദ് ഉമര്‍ ഫാറൂഖാണ് ആദിലിന് മാഗ്രേയെ പരിചയപ്പെടുത്തി കൊടുത്തത്.

അതേസമയം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊലപ്പെടുത്തിയ ജെയ്ഷെയുടെ ദക്ഷിണ കശ്മീര്‍ തലവന്‍ മുദാസിര്‍ അഹമ്മദാണ് ഗൂഡാലോചനയില്‍ പങ്കെടുത്ത മറ്റൊരു പ്രമുഖന്‍. പാക് ഭീകരന്‍ മുഹമ്മദ് ഒമര്‍ ഫാറൂഖും ഐഇഡി വിദഗദ്ധന്‍ കമ്രാനും കഴിഞ്ഞ മാര്‍ച്ച് 29 നും കൊല്ലപ്പെട്ടിരുന്നു.

Comments are closed.