ബിഹാറിലുണ്ടായ രണ്ട് റോഡ് അപകടങ്ങളില്‍ 14 പേര്‍ മരണമടഞ്ഞു

മുസാഫര്‍പുര്‍: മുസാഫര്‍പുരില്‍ എന്‍.എച്ച്-28ല്‍ ശനിയാഴ്ച പുലര്‍ച്ചെ കാറും ട്രാക്ടറും കൂട്ടിയിടിച്ച് 11 പേര്‍ കൊല്ലപ്പെട്ടു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മുസാഫര്‍പുരിലെ ഹത്തോരി സ്വദേശികളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം ബിഹാറിലെ ഭഗല്‍പുരില്‍ നടന്ന അപകടത്തില്‍ മൂന്നു പേരാണ് മരിച്ചത്. ലോധിപൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ജിപ്സിയും ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള ഒരു കാറും ഒരു ട്രക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മരിച്ചരില്‍ ഒരു പോലീസുകാനും ഉള്‍പ്പെടുന്നു. കൂടാതെ രണ്ട് പോലീസുകാര്‍ അടക്കം മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Comments are closed.