ഗുണ്ടാനേതാവിനെ കൊല്ലാനുള്ള ക്വട്ടേഷനുമായെത്തിയ എട്ടംഗ ഗുണ്ടാസംഘത്തെ മാരാകായുധങ്ങളുമായി പോലീസ് പിടികൂടി

കൊച്ചി: മൂന്ന് ലക്ഷം രൂപയുടെ ക്വട്ടേഷനില്‍ കൊച്ചിയിലെ ഗുണ്ടാനേതാവിനെ കൊല്ലാനായി മാരാകായുധങ്ങളുമായി തമിഴ്നാട്ടില്‍ നിന്നും എത്തിയ കൊടും കുറ്റവാകളികള്‍ അടങ്ങിയ എട്ടംഗ ഗുണ്ടാസംഘത്തെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങളെ തുടര്‍ന്ന പോലീസ് പിടികൂടി. തമിഴ്നാട് തിരുനെല്‍വേലിക്കാരന്‍ രമേഷ്, നാഗര്‍കോവില്‍ തെക്കേത്തെരുവ് സ്വദേശി രാമസ്വാമി, വള്ളിയൂര്‍ കീലത്തെരുവിലെ യേശു, തൂ എന്നിവരടക്കമുള്ളവരാണ് പിടിയലായത്.

കൊച്ചി മുനമ്പത്ത് ഒരു ഹോം സ്റ്റേ കേന്ദ്രീകരിച്ച് കൃത്യം എങ്ങിനെ നടത്താം എന്ന ആലോചന നടത്തുന്നതിനിടയില്‍ വ്യാഴാഴ്ച വൈകിട്ട് മുനമ്പം ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് അഞ്ചുദിവസമായി ഹോം സ്റ്റേയില്‍ കഴിയുന്ന ഇവര്‍ ചോദ്യം ചെയ്തപ്പോള്‍ ചെന്നൈയില്‍ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയതാണെന്നായിരുന്നു പറഞ്ഞത്.

കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊച്ചിയിലെ ഒരു ഗുണ്ടാനേതാവിനെ കൊല്ലാന്‍ വന്നതാണെന്ന് ഇവര്‍ വ്യക്തമാക്കിയത്. കൂടാതെ ഇവരുടെ കാറിന്റെ ഡിക്കിയില്‍ നിന്നും വടിവാളുകളും കമ്പിവടിയും അടക്കമുള്ള മാരകായുധങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം സംഘത്തിലെ അരുളാനന്ദന്‍ പനങ്ങാട് മക്കള്‍ കക്ഷി എന്ന ഗുണ്ടാ സംഘത്തില്‍ അംഗമാണ്. ഇവരെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയിരിക്കുകയാണ്.

Comments are closed.