നോയിഡയില്‍ യുവതി വസ്ത്രം മാറുന്നതിനിടെ ട്രയല്‍ മുറിയില്‍ ഒളിഞ്ഞുനോക്കിയ ജീവനക്കാരന്‍ അറസ്റ്റില്‍

നോയിഡ: നോയിഡയിലെ ഒരു ഷോപ്പിങ് മാളിലെ വസ്ത്രവ്യാപാര കടയില്‍ യുവതി വസ്ത്രം മാറുന്നതിനിടെ ട്രയല്‍ മുറിയില്‍ ഒളിഞ്ഞുനോക്കിയ ജീവനക്കാരന്‍ അറസ്റ്റിലായി. വ്യാഴാഴ്ച വൈകുന്നേരം ഭര്‍ത്താവിനൊപ്പം നോയിഡ സെക്ടര്‍ 32ലുള്ള ഷോപ്പിങ് മാളിലെത്തിയതായിരുന്നു യുവതി. മാളിലുള്ള ഒരു ബ്രാന്‍ഡഡ് കടയിലെത്തി യുവതി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുകയും ട്രയലിനായി ട്രയല്‍ മുറിയിലേക്ക് പോകുകയുമായിരുന്നു.

തുടര്‍ന്ന് ഇരുപത്തിയൊന്നുകാരനായ ജീവനക്കാരന്‍ ട്രയല്‍ മുറിയില്‍ എത്തി നോക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെയും കടയിലെ മറ്റ് ജീവനക്കാരെയും വിവരമറിയിച്ചു. പിന്നാലെ പൊലീസിലും വിവരമറിയിച്ചു. നോയിഡ സെക്ടര്‍ 24 പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കടയില്‍വച്ചുതന്നെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിടുകയായിരുന്നു.

Comments are closed.