വില കൂടിയ കാറുകള്‍ വാടകയ്‌ക്കെടുത്ത് പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയില്‍

പൊന്നാനി: സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമായി ഓട്ടം പോവാനാണെന്നും വാടകക്കെന്നും പറഞ്ഞ് വില കൂടിയ കാറുകള്‍ എടുത്ത് തിരിച്ച് കൊടുക്കാതെ ഫൈനാന്‍സുകളില്‍ പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയിലായി.

തുടര്‍ന്ന് മാറഞ്ചേരി മുക്കാല സ്വദേശി കരുവീട്ടില്‍ നിയാസ്(37)നെയാണ് പെരുമ്പടപ്പ് സിഐ കെഎം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Comments are closed.