ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യ പത്രം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങാന്‍ ആഗോള തലത്തില്‍ താല്‍പര്യ പത്രം ക്ഷണിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തുടര്‍ന്ന് ബിപിസിഎലിന്റെ 52.98 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തയ്യാറെടുക്കുന്നത്. അതേസമയം ഓഹരി വാങ്ങാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയില്ല.

എന്നാല്‍ 10 ബില്യണ്‍ ഡോളര്‍ അറ്റാദായം ഉള്ളവര്‍ക്ക് അപേക്ഷ നല്‍കാം. മെയ് രണ്ടിനകം അപേക്ഷ നല്‍കണം എന്നാണ് താല്‍പര്യ പത്രത്തില്‍ പറയുന്നത്. എന്നാല്‍ നിലവില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ് ബിപിസിഎല്‍. മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ കമ്പനിക്ക് മൂന്ന് ഓയില്‍ റിഫൈനറികളുണ്ട്.

Comments are closed.