ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ സെമിയുടെ രണ്ടാംപാദം ഇന്ന് നടക്കും

മഡ്ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ സെമിയുടെ രണ്ടാംപാദം ഇന്ന് നടക്കും. എഫ്സി ഗോവയും ചെന്നൈയിന്‍ എഫ്സിയും തമ്മിലാണ് മത്സരം നടക്കുന്നത്. ഗോവയിലാണ് രണ്ടാംപാദം നടക്കുന്നത്. ഫത്തോഡ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30ന് മത്സരം ആരംഭിക്കുന്നതാണ്.

അതേസമയം ആദ്യപാദം നഷ്ടമായ സൂപ്പര്‍ താരം എഡു ബേഡിയയുടെ തിരിച്ചുവരവ് ഗോവക്ക് ശക്തിയാകും. പരിക്കില്‍ നിന്ന് മോചിതരായ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, ഹ്യുഗോ ബൗമാസ് എന്നിവരും ഇലവനില്‍ തിരിച്ചെത്തുന്നതാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ 10 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്.

Comments are closed.