റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന് ഇന്ന് മുംബൈയില്‍ തുടക്കം

മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന് ഇന്ന് മുംബൈയില്‍ തുടക്കം. വൈകിട്ട് ഏഴിന് വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടര്‍ന്ന് ഇന്നലെ മൂന്ന് മണിക്കൂറിലേറെ നേരമാണ് സച്ചിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ പരിശീലനത്തിനിറങ്ങിയത്.

അതേസമയം സച്ചിന്‍-സെവാഗ് ഓപ്പണിംഗ് കൂട്ടുകെട്ട് ഒരിക്കല്‍ കൂടെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. സച്ചിന്‍ നയിക്കുന്ന ഇന്ത്യാ ലെജന്‍സ്, ലാറ നയിക്കുന്ന വിന്‍ഡീസ്, ബ്രെറ്റ് ലീയുടെ ഓസ്ട്രേലിയ, ദില്‍ഷന്റെ ലങ്ക, ജോണ്ടീ റോഡ്‌സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്.

ഇന്ത്യാ ലെജന്‍സ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, യുവ്രാജ് സിംഗ്, അജിത് അഗാര്‍ക്കര്‍, സഞ്ജയ് ബാംഗര്‍, മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, സായ്രാജ് ബഹുതുലെ, എബി കുരുവിള, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, സമീര്‍ ദിഗേ

Comments are closed.