ബജാജ് ഓട്ടോ തങ്ങളുടെ പുതിയ ഡൊമിനാര്‍ 250 മോഡലിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

ഇന്ത്യൻ ഇരുചക്ര വാഹന നിർമാതക്കളായ ബജാജ് ഓട്ടോ തങ്ങളുടെ സ്പോർട്‌സ് ടൂറിംഗ് വിഭാഗത്തിലേക്ക് പുതിയ ഡൊമിനാർ 250 മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് 20-ന് വാഹനത്തിന്റെ ഔദ്യോഗിക അരങ്ങേറ്റത്തിന് മോട്ടോർസൈക്കിൾ വിപണി സാക്ഷ്യം വഹിക്കും.

ഇപ്പോൾ പുതിയ ഡൊമിനാർ 250-യുടെ ടീസർ വീഡിയോയും ബജാജ് പങ്കുവെച്ചു. നിലവിൽ രാജ്യമെമ്പാടുമുള്ള ഷോറൂമുകളിൽ കുഞ്ഞൻ ഡൊമി എത്തിത്തുടങ്ങിയിട്ടുണ്ട്. കെടിഎം ഡ്യൂക്ക് 250, ഹസ്‌‌ഖ്‌വർണ വിറ്റ്‌പിലൻ 250, സ്വാർട്ട്‌പിലൻ 250 എന്നിവയ്ക്ക് ശേഷം ബജാജ് ഓട്ടോയിൽ നിന്നുള്ള നാലാമത്തെ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളാണിത്.

250 സിസി എഞ്ചിൻ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം ബജാജിന്റെ പ്രീമിയം ബ്രാൻഡായ ഡൊമിനാറിനെ കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡൊമിനാർ 250-യെ ഇന്ത്യൻ നിർമാതാക്കൾ വിപണിയിലേക്ക് എത്തിക്കുന്നത്.

ഏറ്റവും പുതിയ ബജാജ് മോട്ടോർസൈക്കിൾ ഇന്ത്യൻ പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിന്റെ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റുന്ന ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് എത്തുന്നതോടെ യമഹ FZ25, സുസുക്കി ജിക്സെർ 250 എന്നീ മോഡലുകൾക്ക് ഒപ്പം കെടിഎം ഡ്യൂക്ക് 250-യെയും വിപണിയിൽ ഉന്നംവെക്കും.

കാഴ്‌ചയിൽ, ബജാജ് ഡൊമിനാർ 250 ഡൊമിനാർ 400 ന് സമാനമാണ്. എങ്കിലും അലോയ് വീലുകളും വലിപ്പം കുറഞ്ഞ ടയറുകളും ലളിതമായ ബോക്‌സ്-സെക്ഷൻ സ്വിംഗാർമും കുഞ്ഞൻ പതിപ്പിന്റെ മാറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. മുൻ ഡിസ്ക്കിന്റെ വ്യാസം 400 ൽ കാണുന്ന 320 എംഎം യൂണിറ്റിനേക്കാൾ ചെറുതാണെന്ന് തോന്നുന്നു. അതോടൊപ്പം റെഡ് കളറിൽ പുതിയ 250 മോഡൽ തെരഞ്ഞെടുക്കാനാകും എന്നതും ശ്രദ്ധേയമാണ്.

എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, മോണോഷോക്ക് റിയർ സസ്‌പെൻഷൻ എന്നിവയെല്ലാം ഡൊമിനാർ 400 ന് സമാനമാണ്. പുതിയ ബജാജ് ഡൊമിനാർ 250 യിൽ ഫ്രണ്ട്, റിയർ ഡിസ്‌ക് ബ്രേക്കുകൾ ഇടംപിടിക്കുന്നുണ്ടെങ്കിലും ഇത് ഡ്യുവൽ ചാനൽ അല്ലെങ്കിൽ സിംഗിൾ-ചാനൽ എബിഎസ് നൽകുമോ എന്ന് കണ്ടറിയണം.

ബി‌എസ്-VI റെഡി 250 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിൻ കെടിഎം ഡ്യൂക്കിൽ നിന്ന് കടമെടുക്കുമ്പോൾ ബജാജിന്റെ ട്രേഡ്‌മാർക്കായ ട്രിപ്പിൾ-സ്പാർക്ക് ചികിത്സ ബൈക്കിന് ലഭിക്കാൻ സാധ്യതയുണ്ട്. ടൂറിംഗ് സൗഹൃദ ഭാവവും മികച്ച ഇന്ധന സമ്പദ്‌വ്യവസ്ഥയും കൈവരിക്കാനുള്ള ശ്രമത്തിൽ പവർ കണക്കുകളിൽ വിട്ടുവീഴ്ച്ച ചെയ്യാൻ കമ്പനി തയാറായേക്കും.

എങ്കിലും എഞ്ചിൻ കെടിഎം ഡ്യൂക്ക് 250യിൽ നിന്നും കടമെടുക്കും. ഈ യൂണിറ്റ് നിലവിൽ 28 bhp കരുത്തും 24 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. മോട്ടോർസൈക്കിളിന് ഏകദേശം 1.6 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. അതായത് റോയൽ എൻഫീൽഡിന്റെ ചില മോഡലുകളുമായി മത്സരിക്കാൻ ഡൊമിനാർ 250 തയാറാകുന്നുവെന്നാണ് സൂചന.

പ്രതീക്ഷിക്കുന്ന വിലകൾ‌ ശരിയാണെങ്കിൽ‌, 250 സിസി വകഭേദം നിലവിലുള്ള ഡൊമിനാർ‌ 400 നെക്കാൾ 30,000 രൂപ വിലകുറഞ്ഞതാണ്. മാത്രമല്ല രണ്ട് മോട്ടോർ‌സൈക്കിളുകളും ഗണ്യമായ മെക്കാനിക്കൽ ഘടകങ്ങൾ‌ പങ്കിടുന്നുവെന്നത് ശ്രദ്ധേയമാണ്.

Comments are closed.