ലോകവനിതാ ദിനമായ ഇന്ന് പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യും

തിരുവനന്തപുരം: ലോകവനിതാ ദിനമായ ഇന്ന് പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യും. എന്നാല്‍ പ്രവൃത്തികളിലൂടെ എല്ലാവരേയും സ്വാധീനിക്കാന്‍ കഴിഞ്ഞ സ്ത്രീകള്‍ക്ക് വനിതാ ദിനത്തില്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാം എന്ന് പ്രധാനമന്ത്രി അറിയിക്കുകയും ഇതിനായി ഷി ഇന്‍സ്പയേഴ്‌സ് അസ് എന്ന ഹാഷ് ടാഗില്‍ മാതൃകയായ സ്ത്രീകളെ കുറിച്ച് പോസ്റ്റ് ചെയ്യാനും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നൂറ് കണക്കിന് സ്ത്രീകളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം അവകാശ സംരക്ഷണ സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രി നടത്തത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. മന്ത്രി കെ.കെ.ശൈലജയും വനിതാ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും ചലച്ചിത്ര താരങ്ങളും രാത്രി നടത്തത്തിന്റെ ഭാഗമായിരുന്നു.

Comments are closed.