കൊറോണ വൈറസ് : അടുത്ത മാസം മൂന്നുവരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഇറ്റലി

ഇറ്റലി: കൊറോണ വൈറസിനെത്തുടര്‍ന്ന് ഇന്ന് മുതല്‍ അടുത്ത മാസം മൂന്നുവരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ഇറ്റലി. തുടര്‍ന്ന് വൈറസ് ബാധിതര്‍ കൂടുതലുള്ള ലൊംബാര്‍ഡി ഉള്‍പ്പെടെ 11 പ്രവിശ്യകള്‍ ഇറ്റലി അടച്ചു. അതേസമയം ഇന്നലെ മാത്രം അന്പതിലേറെ പേര്‍ മരിക്കുകയും നാലായിരത്തിലേറെ പേര്‍ക്ക് വൈറസ് ബാധ ഏല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇവിടെയുള്ള പത്ത് ലക്ഷത്തോളം പേരെ മറ്റുള്ളവരില്‍ നിന്ന് ഇടപഴകുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

എന്നാല്‍ ഇറാനിലും വൈറസ്ബാധ തുടരുമ്പോള്‍ ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നു. അതേസമയം ചൈനയില്‍ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ച ഹോട്ടല്‍തകര്‍ന്നുവീണു. ഫുജിയാന്‍ പ്രവിശ്യയിലെ ഷിന്‍ജിയ ഹോട്ടലാണ് തകര്‍ന്നുവീണത്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

Comments are closed.