ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ആദ്യ ബാറ്റിങ്ങ്

മെല്‍ബണ്‍: ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിങ്ങ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. അതേസമയം ഉദ്ഘാടന മത്സരത്തിലും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലായിരുന്നു മത്സരം. ആദ്യ മത്സരത്തില്‍ ജയം ഇന്ത്യയ്ക്കായിരുന്നു. ഒരു തോല്‍വി പോലും അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

ടീം ഇന്ത്യ: ഷഫാലി വര്‍മ്മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍( ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡേ, രാധാ യാദവ്, പൂനം യാദവ്, രജേശ്വരി ഗെയ്ക്വാദ്.

ടീം ഓസീസ്: അലീസ ഹെയ്ലി(വിക്കറ്റ് കീപ്പര്‍), ബെത് മൂണി, മെഗ് ലാനിങ്ങ്(ക്യാപ്റ്റന്‍), ആഷ്ലി ഗാര്‍ഡ്നര്‍, റേച്ചല്‍ ഹെയ്നസ്, ജെസ് ജോനാസന്‍, സോഫി മോളിന്യൂസ്, നിക്കോള കാരി, ഡെലീസ കിമ്മിന്‍സ്, ജോര്‍ജിയ വേര്‍ഹാം, മെഗാന്‍ ഷട്ട്.

Comments are closed.