അമേരിക്കയില്‍ കൊറോണ മരണം 19 ആയി ; ന്യൂയോര്‍ക്കില്‍ 89 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ മരണം 19 ആയി. അമേരിക്കയിലെ പകുതിയിലേറെ സംസ്ഥാനങ്ങളിലും കോവിഡ് രോഗബാധിതരുണ്ടെന്നാണ് വിവരം. തുടര്‍ന്ന് പല കോണ്‍ഫറന്‍സുകളും മാറ്റിവയക്കപ്പെട്ടു. യൂണിവേഴ്സിറ്റികളില്‍ ക്ലാസ്സുള്‍പ്പെടെ അടച്ചു. തുടര്‍ന്ന് കുട്ടികളോട് ക്ലാസ്സുകള്‍ ഓണ്‍ലൈനായി അറ്റന്‍്ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് യൂണിവേഴ്സിറ്റി അധികൃതര്‍. കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ വ്യക്തിക്ക് രോഗബാധ സ്ഥിരീകരിച്ചതായി സംഘാടകരിലൊരാള്‍ വ്യക്തമാക്കി.

അതേസമയം കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപുമായോ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായോ ഇയാള്‍ യാതൊരു വിധത്തിലുമുള്ള സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്ന് അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് യൂണിയന്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ന്യൂയോര്‍ക്കില്‍ 89 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Comments are closed.