ദേവനന്ദയുടെ മരണം : സംശയിക്കുന്ന നാലുപേരെക്കൂടി ഇന്നലെ ചോദ്യം ചെയ്തു

കൊല്ലം: ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ആറു വയസുകാരി ദേവനന്ദയുടെ മരണത്തെത്തുടര്‍ന്ന് സംശയിക്കുന്ന നാലുപേരെക്കൂടി ഇന്നലെ ചോദ്യം ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആറ്റില്‍ തള്ളിയതാണെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുന്നത്. അതിനാല്‍ അന്വേഷണം നിര്‍ണായക വഴിത്തിരിവിലാണെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുകയാണ്.

സംഭവദിവസം പ്രദേശത്തുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു. ദേവനന്ദ മുങ്ങിമരിച്ചതാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശരിയാണെങ്കിലും കുട്ടിക്കു തനിയെ ആറ്റിലെത്താന്‍ കഴിയില്ലെന്ന സംശയത്തിലാണ് അന്വേഷണസംഘം. അതേസമയം നാളെ ശാസ്ത്രീയ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ സംഭവത്തില്‍ വ്യക്തതയുണ്ടാകുന്നതാണ്.

Comments are closed.