ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ചതായി ജില്ലാ കളക്ടര്‍

കൊച്ചി: കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. കൂടാതെ വിദേശത്തുനിന്നെത്തുന്ന മുഴുവന്‍ യാത്രക്കാരെയും ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം മാര്‍ച്ച് ഒന്നിന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായിരുന്നവര്‍ പരിശോധനയ്ക്ക് വിധേയമാകണം.

തുടര്‍ന്ന് വിമാനത്താവള ജീവനക്കാരെ അടിയന്തര പരിശോധനക്ക് വിധേയമാക്കും. കൊച്ചി വിമാനത്താവളത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഡിഎംഒ, വിമാനത്താവളം- ആരോഗ്യ വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു. കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 2020 മാര്‍ച്ച് 13 മുതല്‍ 16 വരെ പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന പത്തനംതിട്ട കാത്തലിക് കണ്‍വന്‍ഷന്‍ മാറ്റി വച്ചു.

Comments are closed.