ജമ്മു കശ്മീരില്‍ അപ്നി പാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

ശ്രീനഗര്‍: പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ജമ്മു കശ്മീര്‍ മുന്‍ ധനമന്ത്രിയും പിഡിപി നേതാവുമായിരുന്ന സെയ്ദ് അല്‍ത്താഫ് ബുഖാരി അപ്നി പാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു.

തുടര്‍ന്ന് പ്രത്യേക പദവി എടുത്തു കളഞ്ഞ കശ്മീര്‍ ജനതതയ്ക്ക് ഒരു കൈത്താങ്ങ് എന്ന മുദ്രാവാക്യത്തോടെയാണ് പാര്‍ട്ടി രംഗപ്രവേശം നടത്തുക. അതേസമയം ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടില്ലെന്ന് ബുഖാരി വ്യക്തമാക്കി.

Comments are closed.