കൊറോണ വൈറസ് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവയ്ക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

മുംബൈ: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവയ്ക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി. ആളുകള്‍ സംഘം ചേരുന്നത് വളരെ അപകടകരമാണെന്നും ഈ സാഹചര്യത്തില്‍ ഐപിഎല്‍ പോലെയുള്ളവ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്നും അതിനാല്‍ ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ തന്നെ എടുക്കുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ്പേ പറഞ്ഞു.

എന്നാല്‍, കൊറോണ പടര്‍ന്നു പിടിക്കുന്നതുകൊണ്ട് തന്നെ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടാവും മത്സരങ്ങള്‍ ആരംഭിക്കുകയെന്നും അതിനാല്‍ ടൂര്‍ണമെന്റ് മാറ്റിവയ്ക്കണ്ട എന്ന നിലപാടിലാണ് ബിസിസിഐ പ്രസിഡന്റ സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍. അതേസമയം വിദേശരാജ്യങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകുന്നതുപോലും വിലക്കിയിരിക്കുകയാണ്്. സ്‌കൂളുകളും അടച്ചു. ഈ സാഹചര്യത്തില്‍ വിശദമായ ആലോചനകള്‍ക്ക് ശേഷമാകും തീരുമാനമെടുക്കുന്നത്.

Comments are closed.