കവടിയാറില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് കരാര്‍ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ മദ്യലഹരിയില്‍ വ്യവസായിയായ യുവാവോടിച്ച കാറിടിച്ച് കരാര്‍ തൊഴിലാളി മരിച്ചു. രാത്രി 11.15ഓടെ ഇയാള്‍ ഓടിച്ച കാര്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. തുടര്‍ന്ന് കേബിള്‍ ഇടാനായി കുഴികള്‍ എടുക്കുന്ന ജോലികളില്‍ ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായ ജോണ്‍ ഫ്രെഡോ ആണ് മരിച്ചത്.

ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം അമിതവേഗയിലായിരുന്നു കാര്‍ എന്ന ദൃക്സാക്ഷികള്‍ വ്യക്തമാക്കി. എന്നാല്‍ കാര്‍ ഓടിച്ച അമ്പലമുക്ക് സ്വദേശി അജയ്ഘോഷിനെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Comments are closed.