ചില ചിത്രങ്ങള്‍ എപ്പോഴും സ്പെഷ്യലാണ് ; ഭാവന
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന. ഭാവന പുതുതായി ഷെയര്‍ ചെയ്ത ലേബല്എംഡിസൈനേഴ്സിന് വേണ്ടി പ്രണവ് രാജ് എടുത്ത ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ചില ചിത്രങ്ങള്‍ എപ്പോഴും സ്പെഷ്യലാണ് എന്ന അടിക്കുറിപ്പോടെയാണ് ഭാവന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. 2018 ജനുവരി 22ന് നവീനുമായി വിവാഹിതയായതിനു ശേഷം ഭാവന ബംഗളൂരുവിലാണ് താമസം. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാവന പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
Comments are closed.