കൊറോണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിഎംഒമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിഎംഒമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുകയും ചെയ്യും. അതേസമയം അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് 75 ശതമാനം പൂര്‍ത്തിയായി.

രണ്ട് മെഡിക്കല്‍ സംഘങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും നാല് സംഘങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം രണ്ട് സംഘങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും.19 പേരുടെ സാമ്പിള്‍ പരിശോധനാ ഫലം വരാനുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ സൗകര്യങ്ങള്‍ ഒരുക്കും. ഇവരെ പ്രത്യേകം വാഹനത്തില്‍ പരീക്ഷ കേന്ദ്രത്തിലെത്തിക്കുന്നതാണ്.

Comments are closed.