പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഭീതിയില്‍ ; ജനങ്ങള്‍ ആളില്ലാത്തതിനാല്‍ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു
പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ റാന്നിയിലെ ജനങ്ങള്‍ ഭീതിയിലാണ്. തുടര്‍ന്ന് ആളില്ലാത്തതിനാല്‍ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിവെക്കുകയാണ്. അതേസമയം ഇട്ടിയപ്പാറ ബസ്സ് സ്റ്റാന്‍ഡില്‍ ഇപ്പോള്‍ ആളും അനക്കവും നന്നെ കുറവാണ്. മാസ്ക് ധരിച്ചാണ് ഭൂരിപക്ഷം ജനങ്ങളും സഞ്ചരിക്കുന്നത്.
എന്നാല്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന വാര്‍ത്ത വന്നതോടെ ആശുപത്രിയിലേക്കുള്ള ഓട്ടവും കുറഞ്ഞെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. ഹോട്ടലുകളില്‍ പലതും അടഞ്ഞ് കിടക്കുന്നുണ്ട്. അതേസമയം രോഗ ലക്ഷണമുള്ളവര്‍ മറ്റുള്ളവരോട് ഇടപഴകുന്നത് ഒഴിവാക്കാന്‍ പ്രത്യേക ഐസോലേഷന് ഒപി വിഭാഗം ഉള്‍പ്പെടെ റാന്നി താലൂക്ക് ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുകയാണ്.
Comments are closed.