Ultimate magazine theme for WordPress.

പാലാരിവട്ടം കേസ് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ‘ചന്ദ്രിക’ ദിനപത്രത്തിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി: പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട മേല്‍പ്പാലം കരാര്‍ നല്‍കിയതിന്റെ പേരില്‍ ലഭിച്ച അഴിമതിപ്പണം മുന്‍ ഗതാഗതമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തില്‍ നിക്ഷേപിച്ചുവെന്ന പരാതിത്തുടര്‍ന്ന് ‘ചന്ദ്രിക’ ദിനപത്രത്തിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. നോട്ട് നിരോധനത്തിന്റെ സമയത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. 10 കോടി ഇബ്രാഹിംകുഞ്ഞിന്റെ അക്കൗണ്ടിലെത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

തുടര്‍ന്ന് ഓഫീസിലെ ഫിനാന്‍സ് വിഭാഗം ജീവനക്കാരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു. മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് വിജിലന്‍സ് ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലുള്ള വീട്ടിലും ഇന്നലെ റെയ്ഡ് നടന്നിരുന്നു. അറസ്റ്റിനെ താന്‍ ഭയക്കുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല.

കളമശേരി സീറ്റാണ് ഇതിനെല്ലാം കാരണം. അതിനു വേണ്ടി ഇത്രയ്ക്ക് വേണ്ടിയിരുന്നോ? യു.ഡി.എഫിന്റെ എല്ലാ പിന്തുണയും തനിക്കുണ്ട്. തന്നെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുക്കുന്നതാണ്.

Comments are closed.