കൊവിഡ് 19 : സംസ്ഥാന വ്യാപകമായി പൊതു പരിപാടികള്‍ എല്ലാം മാറ്റിവക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കൊവിഡ് 19 മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനായി സംസ്ഥാന വ്യാപകമായി പൊതു പരിപാടികള്‍ എല്ലാം മാറ്റിവക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചിരുന്നു.

തുടര്‍ന്ന് ഏതെങ്കിലും വിധത്തിലുള്ള ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നല്ല മറിച്ച് മുന്‍കരുതല്‍ കര്‍ശനമാക്കി രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുകമാത്രമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ പറയുന്നു. പൊതുപരിപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല.

Comments are closed.