കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യേ ബിജെപിയോട് അടുക്കുന്നതായി റിപ്പോര്‍ട്ട് ; ഇന്ന് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും
ഭോപ്പാല്‍: മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യേ രാജിഭീഷണി മുഴക്കിക്കൊണ്ട് ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 18 എംഎല്‍എ മാരുമായി ബംഗലുരുവിലേക്ക് പറന്ന ജ്യോതിരാദിത്യ സിന്ധ്യേ ബിജെപിയോട് അടുക്കുന്നതയായിട്ടാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിസഭാ പുന: സംഘടന ലക്ഷ്യമിട്ട് എല്ലാ മന്ത്രിമാരും രാജി വെച്ചതിന് തൊട്ടു പിന്നാലെയാണ് അടുത്ത ചലനം മദ്ധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്.
വിമത എംഎല്‍എ മാരെ ബംഗലുവുരിലെ റിസോര്‍ട്ടിലേക്ക് മാറിയിരിക്കെ സിന്ധ്യേയുമായി ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബന്ധപ്പെടാനായിട്ടില്ല. ബിജെപിയുമായി സിന്ധ്യേ കരാറില്‍ എത്തിയെന്നും കേന്ദ്രമന്ത്രിസഭയില്‍ അംഗത്വവും രാജ്യസഭാ സീറ്റുമാണ് വാഗ്ദാനമെന്നുമാണ് അറിയുന്നത്.
തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പോയ കമല്‍നാഥ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ധരിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കേന്ദ്രഘടകം സംസാരിച്ചെങ്കിലൂം സിന്ധ്യയെ ഇതുവരെ കിട്ടിയിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് മുതല്‍ സിന്ധ്യ ഡല്‍ഹിയിലെ വീട്ടിലുണ്ടെന്നും വിവരമുണ്ട്. കൂടാതെ സിന്ധ്യേ ഇന്ന് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും എന്നാണ് വിവരം.
രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും ആയി വലിയ അടുപ്പമുള്ളയാളാണ് നിലവില്‍ എഐസിസി സെക്രട്ടറി കൂടിയായ സിന്ധ്യേ. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയത് സിന്ധ്യേയ്ക്ക് ഇഷ്ടമായിരുന്നില്ല. രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഏറെ പ്രശസ്തനാണ് എന്നിരിക്കെ ഈ രീതിയില്‍ തന്റെ അധികാര പരിധി ചുരുക്കിയാണ് സിന്ധ്യേയ്ക്ക് അതൃപ്തിക്ക് കാരണമായിരുന്നു.
ആരോഗ്യമന്ത്രി തുള്‍സി സിലാവത്, വനിതാ ശിശു ക്ഷേമമന്ത്രി ഇമാര്‍ത്തി ദേവി, റവന്യൂമന്ത്രി ഗോവിന്ദ് സിംഗ് രജപുത്, തൊഴില്‍വകുപ്പ് മന്ത്രി സിസോദിയ എന്നിവരാണ് മുങ്ങിയവരിലെ മന്ത്രിമാര്‍. സര്‍ക്കാരിനു നേരിയ ഭൂരിപക്ഷം മാത്രമാണുള്ളതെന്നതിനാല്‍ മുതിര്‍ന്ന നേതാവായ കരണ്‍ സിങ് അടക്കമുള്ളവരെ കളത്തിലിറക്കിയാണു കോണ്‍ഗ്രസ് നേതൃത്വം സിന്ധ്യയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നത്. അതേസമയം 6നു നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുകയാണ്. രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകള്‍ നികത്താനുള്ള തെരഞ്ഞെടുപ്പ് 26-നു നടക്കും. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 114 അംഗങ്ങളുണ്ട്. ഒന്നുവീതം എസ്.പി, ബി.എസ്.പി.അംഗങ്ങളുടെയും നാലു സ്വതന്ത്രരുടെയും സഹായത്തോടെ എണ്ണം 120-ല്‍ എത്തിച്ചാണു ഭരണം.
Comments are closed.