പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പ് കേസ് സി.പി.എം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം തൂങ്ങിമരിച്ച നിലയില്‍

കാക്കനാട്: പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പ് കേസില്‍ സി.പി.എം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല കുന്നേപ്പറമ്പില്‍ വി.എ സിയാദിനെ (46)യാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്നു പടമുകള്‍ ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: സുഹറ. മക്കള്‍: ഫസലുറഹ്മാന്‍, ഫയാസ്.

Comments are closed.