സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു ; ഇതോടെ 12 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ 12 പേരാണ് വൈറസ് ബാധിതരായി സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയ രണ്ട് പേര്‍ക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയില്‍ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ് രോഗം കണ്ടെത്തിയത്.

അച്ഛനും അമ്മയും അടക്കം നാല് പേര്‍ കോട്ടയത്താണ് ചികിത്സയിലുള്ളപ്പോള്‍ റാന്നി സ്വദേശികളായ രണ്ട് പേരെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാക്കിയിരിക്കുകയാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചത്. അതേസമയം ആകെ 1116 പേര്‍ സംസ്ഥാനത്ത് കൊവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്.

Comments are closed.