കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു ; ഒപ്പം 14 വിമത എംഎല്‍എമാരും രാജി സമര്‍പ്പിച്ചു
ദില്ലി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്തയച്ചു. കൂടാതെ സിന്ധ്യക്ക് ഒപ്പം 14 വിമത എംഎല്‍എമാരും രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സിന്ധ്യയ്ക്ക് ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്നാണ് സൂചന.
എന്നാല്‍ സിന്ധ്യയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം സിന്ധ്യയുടെയും എംഎല്‍എമാരുടേയും പുതിയ നീക്കങ്ങളുടെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടിയന്തര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിനായി കമല്‍ നാഥിന്റെ വസതിയിലും ദില്ലിയിലും ചര്‍ച്ച തുടരുകയാണ്. അതേസമയം നിലവില്‍ ജ്യോതിരാദിത്യ സിന്ധ്യ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയാണ്.
സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി തന്ത്രങ്ങള്‍ മെനയുന്നതിലും വിജയത്തിലേക്കെത്തിക്കുന്നതിലും നിര്‍ണായക സാന്നിധ്യമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. 15 മാസത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിനിടയിലും സിന്ധ്യയുടെ പലനീക്കങ്ങളെയും സംസ്ഥാനത്തെ കോണ്‍ഗ്രസിനെ നയിക്കുന്ന കമല്‍നാഥും ദ്വിഗ് വിജയ് സിംഗും പരാജയപ്പെടുത്തി. അതേസമയം മധ്യപ്രദേശ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി 6 മന്ത്രിമാര്‍ ഉള്‍പ്പടെ 20 എല്‍എഎമാരെ ബംഗലുരുവിലേക്ക് മാറ്റിയിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളെയാണ് മാറ്റിയത്. സിന്ധ്യയും കൂട്ടരും ബിജെപിയിലേക്ക് പോയേക്കുമെന്ന സൂചനക്കിടെ അടിയന്തര മന്ത്രിസഭ, പാര്‍ട്ടി യോഗങ്ങള്‍ വിളിച്ച മുഖ്യമന്ത്രി കമല്‍നാഥ് മധ്യപ്രദേശ് പി സി സി അധ്യക്ഷ സ്ഥാനവും, രാജ്യസഭ സീറ്റും സിന്ധ്യക്ക് വാഗ്ദാനം ചെയ്തതിരുന്നു. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 113, ബിജെപി 107, ബി എസ് പി 2, എസ് പി ഒന്ന്, സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.
Comments are closed.