കൊറോണ : വത്തിക്കാനിലെ വസതിയില്‍ ഒറ്റയ്ക്ക് കുര്‍ബാനയര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ : ലോകത്ത് കൊറോണ തുടരുമ്പോള്‍ വത്തിക്കാനിലെ വസതിയില്‍ തിങ്കളാഴ്ച ഒറ്റയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ടെലിവിഷനിലൂടെ കുര്‍ബാനയര്‍പ്പിച്ചത്. കൊറോണ പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് മാര്‍പാപ്പ ഒഴിവാക്കുകയാണ്.
അതേസമയം കോവിഡ് രോഗബാധിതരുടെ രോഗ വിമുക്തിക്കായി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ ഞായറാഴ്ച ലൈവ് സ്ട്രീമിങ് വഴിയാണ് മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തിയത്. അതേസമയം വത്തിക്കാനില്‍ ഒരാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും ടെസ്റ്റില്‍ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചുവെന്നും കടുത്ത ചുമയെ തുടര്‍ന്നാണ് ടെസ്റ്റ് നടത്തിയതെന്നാണ് വിവരം.
Comments are closed.