Ultimate magazine theme for WordPress.

കൊറോണ : പത്ത് മില്യണ്‍ ഡോളര്‍ സഹായമായി നല്‍കുമെന്ന് സൗദി ഭരണാധികാരി

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന സഹായം അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് കൊറോണ പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനക്ക് പത്ത് മില്യണ്‍ ഡോളര്‍ സഹായമായി നല്‍കുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചു.

രോഗ പ്രതിരോധ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനായി പത്ത് മില്യണ്‍ ഡോളര്‍ സഹായം ഉടന്‍ അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. തുടര്‍ന്ന് കൊറോണ വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സൗദിയും സംഘടനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും മനുഷ്യത്വ പിന്തുണയെ അഭിനന്ദിക്കുന്നതായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം അറിയിച്ചു.

Comments are closed.