കൊറോണ വൈറസ് : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഹരിപ്പാട്: കൊവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെ അറസ്റ്റ് ചെയ്തു. നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നാലോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്. എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന വിധം സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ കോഴിക്കോട് കക്കൂരില്‍ കോവിഡിനെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് മറ്റൊരു കേസ്.

കൊറോണ വൈറസ് അസുഖമില്ലെന്നും സര്‍ക്കാര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കുഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയാണ് മൂന്നാമത്തെ കേസ്.

Comments are closed.