ടിവിഎസ് അപ്പാച്ചെ RR310 യുടെ ബിഎസ് VI പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഹൊസൂര്‍ ആസ്ഥാനമായുള്ള ഇനപ്രീയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അപ്പാച്ചെ RR310 യുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2.40 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില.
സ്മാര്‍ട്ട് കണക്ടിവിറ്റി സാങ്കേതികവിദ്യയുള്ള പുതിയ 5.0 ഇഞ്ച് TFT കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പുതിയ ബോഡി ഗ്രാഫിക്സ് എന്നിവയാണ് പരിഷ്കരിച്ച പുതിയ ബൈക്കിന്റെ സവിശേഷതകള്‍. 313 സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ട് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.
ഈ എഞ്ചിന് 9,700 rpm-ല്‍ 34 bhp കരുത്തും 7,700 rpm -ല്‍ 27.3 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും ബൈക്കില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ സൈമണ്‍ ഡിസൈന്‍ എന്നൊരു സ്ഥാപനം RR310 -യുടെ ഒരു ഇലക്ട്രിക്ക് പതിപ്പിന്റെ ഡിസൈന്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചിരിക്കുകയാണ്.
നിര്‍മ്മാതാവിന് മോട്ടോര്‍സൈക്കിളിന്റെ ഇലക്ട്രിക്ക് പതിപ്പ് അവതരിപ്പിക്കാനുള്ള പദ്ധതികളൊന്നുമില്ലെങ്കിലും ഡിസൈന്‍ ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. ചിത്രങ്ങളില്‍ കാണുന്നത് പോലെ, ടിവിഎസ് അപ്പാച്ചെ RR310 നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന്റെ അതേ രൂപകല്‍പ്പനയും, ഡിസൈനും നിലനിര്‍ത്തിയിരിക്കുന്നത് കാണാം.
അതേസമയം മോട്ടോര്‍സൈക്കിളിന് അതിന്റെ ഗ്രാഫിക്സ്, കളര്‍ സ്കീമില്‍ ചെറിയ മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രധാന മാറ്റം ടയറുകളിളാണ് കാണാന്‍ സാധിക്കുന്നത്. അതുപോലെ മുന്നില്‍ ടെലിസ്കോപ്പിക് ഷോക്ക് അബ്സോര്‍ബറുകള്‍ കാണാന്‍ സാധിക്കില്ല.
ഇത്തരം മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഡിസൈനില്‍ കാര്യമായ മാറ്റം ഉണ്ടോ എന്ന് വ്യക്തമല്ല. ഭാവിയില്‍ അപ്പാച്ചെ RR310 യുടെ ഇലക്ട്രിക്ക് പതിപ്പ് വിപണിയില്‍ എത്തുമോ എന്നത് വ്യക്തതയില്ല. ഇപ്പോള്‍ ഒരു കലാകാരന്റെ ഭാവനയുടെ ഒരു രൂപമായി വിശേഷിപ്പിക്കാം.
മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കുകയും ഇവിടെ കാണുകയും ഭാവിയില്‍, ഈ ബൈക്കിനെ ഒരു ഇലക്ട്രിക്ക് മോഡലായി പുനര്‍രൂപകല്‍പ്പന ചെയ്യുമോ എന്ന് കാത്തിരുന്നു തന്നെ കാണാം. നിലവില്‍ വിപണിയില്‍ ബിഎസ് VI മോഡലുകളെ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടിവിഎസ്.
അടുത്തിടെ ഐക്യൂബ് എന്നൊരു ഇലക്ട്രിക്ക് സ്കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ജൂപ്പിറ്റര്‍, അപ്പാച്ചെ RTR 200, അപ്പാച്ചെ RTR 160 എന്നിവയ്ക്ക് ശേഷം ബിഎസ് VI എഞ്ചിന് ലഭിക്കുന്ന കമ്പനി നിരയിലെ നാലാമത്തെ വാഹനമാണ് അപ്പാച്ചെ RR310.
രൂപത്തിലും കരുത്തിലും വമ്പനായെത്തുന്ന അപ്പാച്ചെയ്ക്ക് കെടിഎം ഡ്യൂക്ക് RC 390, കാവസാക്കി നിഞ്ച 300, യമഹ R3, ബെനെലി 302R എന്നിവരാണ് പ്രധാന എതിരാളികള്‍. റെയിന്‍, അര്‍ബന്‍, സ്പോര്‍ട്ട്, ട്രാക്ക് എന്നീ നാല് റൈഡിങ് മോഡുകളും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.
Comments are closed.