Ultimate magazine theme for WordPress.

മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്

ദില്ലി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പരിഹാരം കാണുന്നതിനായി മുകുള്‍ വാസ്നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചു. തുടര്‍ന്ന് വിമതരുമായി സംസാരിക്കാന്‍ സജ്ജന്‍ സിംഗ് വര്‍മ്മ, ഗോവിന്ദ് സിംഗ് എന്നീ നേതാക്കളെയും ചുമതലപ്പെടുത്തി. എന്നാല്‍ ബിജെപി എംഎല്‍എമാരെ ഹരിയാന ഗുരുഗ്രാമിലെ ഐടിസി ഗ്രാന്‍ഡ് ഭാരത് ഹോട്ടലിലെത്തിച്ചു.

അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റിവെച്ചതായാണ് വിവരം.

നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബിജെപി എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമല്‍നാഥ് രാജി വക്കേണ്ടതില്ലെന്നും,16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസവോട്ട് തേടാനുമാണ് തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കിയിരുന്നു.

Comments are closed.