പക്ഷിപ്പനി : കോഴിക്കോട് പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമപടപടി

കോഴിക്കോട് : കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരുന്നതാണ്. അതേസമയം പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമപടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ഇന്നലെ 1266 പക്ഷികളെയാണ് ദ്രുതകര്‍മ്മ സേന നശിപ്പിച്ചത്. എന്നാല്‍ നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമായാല്‍ കൂടുതല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടാനാണ് ദ്രുതകര്‍മ്മ സേന തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമായ സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനക്കോപ്പം വാര്‍ഡ് കൗണ്‍സിലറും പൊലീസ് ഓഫീസറും ഇന്നുമുതലുണ്ടാകുന്നതാണ്.

Comments are closed.