സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ രോഗബാധിതനായ മൂന്ന് വയസുകാരന്റെ മാതാപിതാക്കള്‍ക്ക് വൈകിട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ 7 പേര്‍ക്കും കോട്ടയത്ത് 4 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

എന്നാല്‍ രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്നും ഇവരില്‍ 259 പേര്‍ ആശുപത്രിയിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം രോഗബാധിതരുമായി സമ്പര്‍ക്കത്തിലുളളവരെ കണ്ടെത്താന്‍ പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 980 സാംപിളുകള്‍ അയച്ചതില്‍ 815 പേരുടെ ഫലം കിട്ടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സാംപിള്‍ പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പരിശോധന ഇന്ന് തുടങ്ങുന്നതാണ്.

Comments are closed.