യുഎഇയില്‍ പതിനഞ്ചു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം എഴുപത്തിനാലായി

അബുദാബി: യുഎഇയില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനഞ്ചു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലായി. എന്നാല്‍ കുവൈത്തില്‍ വിദേശികള്‍ക്കു വീസ നല്‍കുന്നത് നിര്‍ത്തിവച്ചു. കൂടാതെ തൊഴില്‍ വീസയ്ക്കും താല്‍ക്കാലിക നിരോധനമുണ്ട്.

എന്നാല്‍ ബഹ്‌റൈനില്‍ ഐസൊലേഷനു വിധേയമാകാത്തവര്‍ക്കു മൂന്നു മാസം തടവും പതിനായിരം ദിനാര്‍ വരെ പിഴയും ശിക്ഷ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. അതേസമയം സന്ദര്‍ശിച്ച രാജ്യങ്ങളുടേയും രോഗലക്ഷണങ്ങളുടേയും വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കിലും കടുത്ത ശിക്ഷയുണ്ടാകുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.

Comments are closed.