രാജ്യം ഒറ്റക്കെട്ടായി പ്രശ്നങ്ങളെ നേരിടണം ; ഇറ്റലിയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് വി.മുരളീധരന്‍

ന്യൂഡല്‍ഹി: ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ള പൗരന്മാര്‍ക്ക് നാട്ടിലെത്തുന്നതിനുള്ള തടസ്സം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യമേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണെന്നും രാഷ്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗിക്കുന്നത് അപലനീയമാണ്.

കേന്ദ്രവും സംസ്ഥാനവും തമ്മിലുളള പ്രശ്നമായി ഇതിനെ കാണേണ്ടതില്ല. ആ നിലയ്ക്ക് കാര്യങ്ങള്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ആളുകള്‍ തിരിച്ചറിയും. രാജ്യം ഒറ്റക്കെട്ടായി പ്രശ്നങ്ങളെ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങള്‍ അപലപനീയമാണെന്നും കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി. അതേസമയം വിദേശകാര്യ വകുപ്പ് ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ശരിയല്ല. ഇറ്റലിയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കും.

നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ മെഡിക്കല്‍ പരിശോധന നടത്താനാണ് സംഘം പോകുന്നത്. രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ച് യാത്ര ചെയ്യുന്നത് ഉചിതമല്ല. രോഗമുള്ളവര്‍ക്ക് അതാത് രാജ്യങ്ങളില്‍ തന്നെ ചികിത്സ നല്‍കുന്നതാണ് ഉചിതം. ഇറാനിലുള്ള മത്സ്യതൊഴിലാളികളുടെ പ്രശ്നം പരിഗണനയിലാണെന്നും മുരളീധരന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ യാത്രാ വിലക്കാണ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ തടസ്സമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് പറയുന്നത് അപരിഷ്‌കൃതം. രോഗിയായിപ്പോയതിന്റെ പേരില്‍ കയ്യൊഴിയുന്നത് ശരിയല്ല. സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

Comments are closed.