ആഗോള ഓഹരിവിപണികള്‍ നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്ക്
ന്യൂയോര്‍ക്ക്: ആഗോള ഓഹരിവിപണികള്‍ നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്ക് തിരിച്ചുവരുന്നു. അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് ഇന്നലെ 2200 പോയിന്റുകളാണ് ഇടിഞ്ഞത്. എന്നാല്‍ ഇന്ന് 1167 പോയിന്റ് നേട്ടത്തിലായി. അതേസമയം നാസ്ഡാക് 64.95 ശതമാനം നേട്ടത്തിലും യൂറോപ്പിലെ മുന്‍നിരസൂചികകളായ ഫ്രാന്‍സിന്റെ കാക് സൂചിക 1.51 ശതമാനവും ജര്‍മനിയുടെ ഡാക്സ് ഇന്‍ഡക്സ് 1.41 ശതമാനവും ഇടിവുണ്ടായി.
യുകെയുടെ ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക് എക്സ്ചേഞ്ച് 0.09 ശതമാനവും ഇടിഞ്ഞു. കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ ഷാങ്ഹായ് കോംപോസിറ്റ് നേട്ടം തുടരുകയാണ്. 0.33 ശതമാനത്തിന്റെ നേട്ടം ഇന്ന് കൈവരിച്ചു.
Comments are closed.