കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിനെ നിയമിച്ചു

ബെംഗളൂരു: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിനെ നിയമിച്ചു. തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡി കെ ശിവകുമാറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പത്രക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ കര്‍ണ്ണാടക നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് സിദ്ധരാമയ്യ തുടരുന്നതാണ്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടുമ്പോള്‍ ശിവകുമാറിനെ പോലെയുള്ള നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കി കൂടെ തന്നെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Comments are closed.