ജമ്മു കശ്മീരില്‍ മൂന്ന് വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി

കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ ഇയാള്‍ കടുത്ത മദ്യപാനിയാണെന്നും മദ്യലഹരിയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും കത്വ എസ്എസ്പി ഡോ. ശൈലേന്ദ്ര മിശ്ര വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് ക്രൂരകൃത്യം നടന്നത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കുട്ടിയുടെ വീട്ടില്‍ നിന്ന് ലഭിച്ചു. കത്വ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നാണ് സൂചന.

Comments are closed.