പതിനാറുകാരിയെ വസ്ത്രം വലിച്ച് കീറിയ ശേഷം മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയിലായി

കോട്ടയം: കടത്തുരുത്തി കോതനല്ലൂരിന് സമീപം കുടുംബ വഴക്കിനെത്തുടര്‍ന്ന് പതിനാറുകാരിയെ വസ്ത്രം വലിച്ച് കീറിയ ശേഷം മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയിലായി. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നടന്ന വഴക്കിനിടെ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി നഗ്‌നയാക്കിയ ശേഷം രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് രണ്ടാനച്ഛന്റെ മര്‍ദ്ദനം സഹിക്കാതെ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി ഓടിരക്ഷപ്പെട്ട പെണ്‍കുട്ടിക്ക് അടുത്ത വീട്ടിലെ സ്ത്രീയാണ് വസ്ത്രം നല്‍കിയത്.

വഴക്കിനിടെ രണ്ടാനച്ഛന്റെ ആദ്യ ബന്ധത്തിലുണ്ടായ 14 വയസുകാരനായ മകനും മര്‍ദ്ദനമേറ്റു. മദ്യപിച്ചെത്തിയ പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കി, ഇവരെ മര്‍ദ്ദിച്ചു. അമ്മയെ തല്ലുന്നത് കണ്ട് തടയാന്‍ വന്ന പതിനാറുകാരിയെയും പ്രതി ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പെണ്‍കുട്ടിയെ തല്ലുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് 14കാരനായ മകനെയും മര്‍ദ്ദിച്ചത്. തുടര്‍ന്ന് പ്രതിയെ കടത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Comments are closed.