ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര നാളെ തുടങ്ങും

ധര്‍മ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര നാളെ ധര്‍മ്മശാലയില്‍ തുടങ്ങും. പരമ്പരയില്‍ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്. ഈ മാസം 15ന് ലഖ്‌നൗവിലും 18ന് കൊല്‍ക്കത്തയിലുമാണ് മറ്റ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയെ വിരാട് കോലിയും ദക്ഷിണാഫ്രിക്കയെ ക്വിന്റണ്‍ ഡി കോക്കും നയിക്കും. ഉച്ചയ്ക്ക് 1.30ന് കളി തുടങ്ങുന്നതാണ്.

അതേസമയം ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ അനുഗമിക്കുന്നുണ്ട്. പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങളുമായി ഹസ്തദാനത്തിനില്ലെന്നും ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് നില്‍ക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍ അറിയിച്ചിരുന്നു.

Comments are closed.