Ultimate magazine theme for WordPress.

രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ സൗരാഷ്ട്രയ്ക്ക് മികച്ച ലീഡ്

രാജ്കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെതിരെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ഇന്നിങ്സില്‍ 425 റണ്‍സ് സ്വന്തമാക്കി. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ആദ്യ ഇന്നിങ്സില്‍ ലീഡ് നേടുന്നവര്‍ക്ക് കിരീടം നേടാം. ഓപ്പണര്‍മാരായ സുദീപ് കുമാര്‍ ഗരാമി (26), ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ (9) എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. സുദീപ് ചാറ്റര്‍ജി (5), മനോജ് തിവാരി (13) എന്നിവരാണ് ക്രീസിലുള്ളത്.

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 384 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച സൗരാഷ്ട്ര ഇന്ന് 31 റണ്‍സാണ് നേടിയത്. ചിരാഗ് ജനി (14), ജയ്ദേവ് ഉനദ്ഖട് (20) എന്നിവരുടെ വിക്കറ്റുകളണ് സൗരാഷ്ട്രയ്ക്ക് ഇന്ന് തിരിച്ചടിയായത്. അതേസമയം അര്‍പിത് വാസവദയുടെ (106) സെഞ്ചുറിയാണ് സൗരാഷ്ട്രയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (66), വിശ്വരാജ് ജഡേജ (54), അവി ബരോത് (54) എന്നിവരും മികച്ച പ്രകടനം കഴ്ചവച്ചിരുന്നു. എന്നാല്‍ ആകാശ് ദീപ് ബംഗാളിനായി നാല് വിക്കറ്റ് വീഴ്ത്തി. ഷഹബാസ് അഹമ്മദ് മൂന്നും മുകേഷ് കുമാര്‍ രണ്ടും ഇഷാന്‍ പോറല്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

Comments are closed.