ഇറാഖില്‍ വീണ്ടും വ്യോമാക്രമണം : രണ്ട് അമേരിക്കന്‍ സൈനികരും ഒരു ബ്രിട്ടീഷ് സൈനികനും കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വ്യോമാക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികരും ഒരു ബ്രിട്ടീഷ് സൈനികനും കൊല്ലപ്പെട്ടു. കൂടാതെ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ബാഗ്ദാദിനടുത്തുള്ള താജി സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണമത്തില്‍ റഷ്യന്‍ നിര്‍മ്മിത കച്യൂഷ റൊക്കറ്റുകളാണ് ഉപയോഗിച്ചതെന്നാണ് സൂചന ലഭിക്കുന്നത്. അതേസമയം 15 മുതല്‍ 30 വരെ റോക്കറ്റുകള്‍ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Comments are closed.