അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപികമാര്‍ക്ക് ആറ് മാസത്തെ പ്രസവ അവധി നല്‍കുന്നത് അംഗീകരിക്കില്ലെന്ന് സിബിഎസ്ഇ

തിരുവനന്തപുരം: അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപികമാര്‍ക്ക് ആറ് മാസത്തെ പ്രസവ അവധി നല്‍കുന്ന തീരുമാനം അംഗീകരിക്കില്ലെന്ന് സിബിഎസ് ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ ഗര്‍ഭിണികളായ അധ്യാപകരെ ഇനി മാനേജ്‌മെന്റുകള്‍ നിയമിക്കാതിരുന്നാല്‍ തടയാനാകില്ലെന്നാണ് അണ്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയത്.

അതേസമയം മാനേജ്‌മെന്റുകളുമായി ആലോചിച്ചില്ല. 6 മാസത്തെ അവധിക്കാലം ശമ്പളം നല്‍കാനാകില്ല എന്നൊക്കെയാണ് സിബിഎസ്ഇ മാനേജ്‌മെന്റുകളുടെ പരാതി സിബിഎസ്ഇ മേഖലയില്‍ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നാണ് മറ്റൊരു കാരണം സംഘടന പറയുന്നത്. എന്നാല്‍ പ്രസാവവാധി നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്.

Comments are closed.